ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

ജോജി കെ ജോസ്

പ്രസിഡൻ്റ്

ഫെമിന അഷറഫ്

വൈസ് പ്രസിഡൻ്റ് & ചെയര്‍പേർസൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷിബു ജോസ്

ചെയര്‍പേർസൺ ,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സൗമ്യ ജോണി

ചെയര്‍പേർസൺ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാനവാസ് കെ വി

ചെയര്‍പേർസൺ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹസീന പി മൈതീൻ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

  • പഞ്ചായത്തിൻ്റെ പേര്  :ആവോലി
  • മേൽവിലാസം:ആവോലി ഗ്രാമപഞ്ചായത്ത് , ആവോലി പി.ഒ ,എറണാകുളം ജില്ല ,പിൻ :686070
  • ഫോൺ: 0485 2260243,
  • റവന്യൂ വില്ലേജിൻ്റെ പേര് :മൂവാറ്റുപുഴ
  • ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ: ആവോലി, അടൂപ്പറമ്പ്
  • ജില്ലാ പഞ്ചായത്ത് ഡിവിഷൻ: ആവോലി
  • താലൂക്ക്:മൂവാറ്റുപുഴ
  • ജില്ല:എറണാകുളം
  • അസംബ്ലി മണ്ഡലം:മൂവാറ്റുപുഴ
  • പാർലമെൻ്റ് മണ്ഡലം:ഇടുക്കി
  • വിസ്‌തീർണ്ണം: 18.6
  • ജനസംഖ്യ:19797
  • പട്ടികജാതി ജനസംഖ്യ: 235
  • കുടുംബങ്ങൾ :945 ,പട്ടികവർഗ്ഗ ജനസംഖ്യ 17 കുടുംബങ്ങൾ, 65
  • വാർഡുകളുടെ എണ്ണം:15
  • അതിരുകൾ: വടക്ക് കോതമംഗലം, കാളിയാർപുഴകൾ, ആയവന പഞ്ചായത്ത്
  •                       തെക്ക് :തൊടുപുഴയാർ ,കിഴക്ക്: മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്
  •                       പടിഞ്ഞാറ് :മൂവാറ്റുപുഴ മുനിസിപ്പാലിറ്റി

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മൂവാറ്റുപുഴ: തൊടുപുഴയാർ, കോതമംഗലം നദി, കാളിയാർ പുഴ എന്നീ മൂന്ന് ആറുകളുടെ സംഗമസ്ഥാനമായതിനാലാണ് ഈ പേര് ലഭിച്ചത്. മൂവാറ്റുപുഴ വില്ലേജിന്റെ 90% ഭൂപ്രദേശവും ആവോലി പഞ്ചായത്തിലാണ്. ആവോലി പഞ്ചായത്ത്: ആവോലി, രണ്ടാർകര, ആനിക്കാട്, നടുക്കര, കാവന, മൂവാറ്റുപുഴ എന്നീ 6 കരകൾ ചേർന്നതാണ് ഈ പഞ്ചായത്ത്.

കൂടുതൽ വായിക്കുക